ബ്രസീലിയ: ബ്രസീല്‍ സൂപ്പര്‍ ഫുട്ബോളര് നെയ്മറിനെ കൂവിക്കളിയാക്കി സ്വന്തം ക്ലബ്ബായ സാന്റോസ് എഫ്സിയുടെ ആരാധകര്‍.
ബ്രസീല്‍ സീരി എ ഫുട്ബോളില്‍ ഹോം ഗ്രൗണ്ടില്‍ സാന്റോസ് 2-3നു ഫ്ളുമിനെന്സിനോട് പരാജയപ്പെട്ടതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
മത്സരത്തില്‍ മുഴുവന്‍ സമയവും കളിത്തിലുണ്ടായിരുന്ന നെയ്മറിനു ഗോള്‍ നേടാന്‍ സാധിച്ചില്ല.
അതേസമയം, രണ്ട് ചെവിക്കുള്ളിലേക്കും ചൂണ്ടുവിരല്‍ തിരികിയാണ് നെയ്മര്‍ ആരാധകരുടെ കൂവലിനോട് പ്രതികരിച്ചത്.